തളിക്കുളം : മുഅയി – തായ് ദേശീയ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടുകയും, ഏഷ്യൻ ഗെയിംസിലേക്കു തിരഞ്ഞെടുക്കപെടുകയും ചെയ്ത, തളിക്കുളം സ്വദേശി സഫ്‌വാൻ ഷാജിക്ക്, നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ഇ.എം അബ്ദുൽ ലത്തീഫ് ഉപഹാരം സമർപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഷെലിൻ തളിക്കുളം ,മണ്ഡലം സെക്രട്ടറി അബൂതാഹിർ ,മണ്ഡലം ട്രഷറർ മുനീർ, ശിഹാബ് ചാമകാല എന്നിവർ സംസാരിച്ചു.


