PUDUKAD-NEWS-PUTHUKAD-NEWS

പോസ്കോ കേസ് പ്രതിക്ക് നാല് വർഷം കഠിന തടവും പിഴയും

വീടിനുള്ളിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക അതിക്രമം കാണിച്ച കേസിൽ പ്രതിക്ക് നാല് വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മേത്തല എൽത്തുരുത്ത് സ്വദേശി നെടുംപറമ്പിൽ വീട്ടിൽ വിനോദിനെയാണ് (50) കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്‌ജ് വി. വിനിതയാണ് ശിക്ഷ വിധിച്ചത്.
2024 മാർച്ച് മാസത്തിലാണ്  കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് വീടിനകത്തു അതിക്രമിച്ചുകയറിയ പ്രതി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും മാനഹാനി വരുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ  സബ് ഇൻസ്പെക്‌ടർ സജിനി. ടി.എം., ജി എ എസ് ഐ ഗോപകുമാർ എന്നിവർ ചേർന്നാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സുലാൽ, കെ.എസ് ഹാജരായി. ലേയ്‌സൻ ഓഫീസർ  എ എസ് ഐ  ഷീജ കെ . ടി  പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു.

Spread the love
See also  വാടാനപ്പള്ളി തൃത്തല്ലൂരിൽ ടയർ കടക്ക് തീ പിടിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top