കോൺഫിഡന്റ് ആ വാക്കിന്റെ ആൾരൂപം ആയിരുന്നു നമുക്ക് ഇന്നലെ വരേ ഡോ. സി ജെ റോയ്.എല്ലാ മീഡിയകളിലും സ്റ്റാർ ഷോകളിലും നിറഞ്ഞു നിന്ന ബിസിനസ്സ് മാഗ്നെറ്റ്.സോഷ്യൽ മീഡിയ ഏറ്റവും നന്നായി ഉപയോഗിച്ച് തന്റെ ആഡംബര ജീവിതം പുറം ലോകത്തെ അറിയിച്ചിരുന്നു റോയ്.പക്ഷെ ഒന്ന് ചിന്തിച്ചു നോക്ക്, അദ്ദേഹം കൊയ്ത് എടുത്ത നേട്ടങ്ങൾ മാത്രമേ ഇത് വരേ മാധ്യമങ്ങൾ പുറത്ത് വീട്ടിട്ടുള്ളു.അതിനു അപ്പുറം ഇത്രയും മാധ്യമങ്ങൾ ഉണ്ടായിട്ടും ആരും ഒരു നെഗറ്റീവ് വാർത്ത പോലും പുറത്ത് വിട്ടിട്ടില്ല.അദ്ദേഹം അത് ആഗ്രഹിച്ചില്ല,അതായത് സി ജെ റോയ് എഗ്രി ചെയ്യുന്ന വാർത്തകൾ മാത്രമേ പുറത്ത് വന്നിരുന്നുള്ളു.അതിന് അപ്പുറം മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകിയും വലിയ തുകകൾ സ്പോൺസർ ചെയ്തും അദ്ദേഹം ഒരു സ്വാധീനം ഉണ്ടാക്കിയിരുന്നു.ഒരു പാപ്പരാസിയും തന്റെ ബ്രാൻഡിനെ തൊട്ടു നോക്കാതെ റോയ് കാവൽ നിന്നു. ആ തോന്നൽ തന്നെ ആയിരുന്നു അവസാനം ആ കാഞ്ചി വലിച്ചപ്പോഴും ഉണ്ടായിരിക്കുക.ഇന്ത്യ യിലും വിദേശത്തും നടത്തിയ നിക്ഷേപങ്ങൾ വരും ദിവസങ്ങളിൽ വെളിച്ചപ്പെട്ടു വരിക തന്നെ ചെയ്യും.പോഡ് കാസ്റ് വിഡിയോയിൽ പ്രീ സ്ക്രിപ്റ്റഡ് ആയിരുന്നു റോയ് സംസാരിച്ചത് എല്ലാം.ഇൻസ്റ്റാഗ്രാമിൽ എപ്പോഴും സന്തോഷം അനുഭവിക്കുന്ന, ആത്മവിശ്വാസം തുളുമ്പുന്ന ബിസിനസ്സ് കാരൻ.ആ ആത്മ വിശ്വാസത്തെയാണ് അദ്ദേഹം വിറ്റഴിച്ചത്. കോൺഫിഡന്റ് ഗ്രൂപ്പിലേക്ക് ആളുകൾ പണം നിക്ഷേപിച്ചത് അതിന്റെ കൂടി ബലത്തിൽ ആയിരുന്നു.ചില നിർമ്മാണങ്ങൾ വൈകിയതും, ചില ഇടപാടുകളിൽ ഇഷ്യൂ ഉണ്ടായതും ഒന്നും ഒരിക്കലും വാർത്ത ആയില്ല.സെലിബ്രിറ്റികൾക്കൊപ്പം ആഘോഷം ആക്കിയ വാർത്തകൾ, സ്വന്തം ഫ്ലൈറ്റിൽ പറക്കുന്ന കാഴ്ചകൾ അതേ കാഴ്ചയുടെ ഒരു മായിക ലോകം മാത്രം അദ്ദേഹം പുറത്തേക്ക് തുറന്നു വെച്ചു…ഇന്ന് ഒൻപത് പേജ് ഉള്ള ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. വരാൻ ഉള്ള ഒരു അപകടം അദ്ദേഹം മുന്നേ കണ്ടിരിക്കാം. കുടുംബം നടത്താൻ ഇരുന്ന പത്ര സമ്മേളനം പോലും മാറ്റിവെച്ചിട്ടുണ്ട്.15ഓളം അംഗരക്ഷകർക്കുഒപ്പം പത്തോ പതിനഞ്ചോ കാറുകളിൽ മാത്രം സഞ്ചരിച്ചിരുന്ന സി ജെ റോയ് എന്തിനെയോ ഭയപ്പെട്ടിരുന്നു എന്ന് വ്യക്തം.വരും ദിവസങ്ങളിൽ ആ വാർത്തകൾ കൂടി വെളിപ്പെട്ടു വരട്ടെ.പിന്നെ റെയ്‌ഡ് നടക്കുന്നതിനിടയിൽ സ്വന്തം ഓഫിസ് റൂമിനുള്ളിൽ അര മണിക്കൂർ ലോക് ചെയ്തു ഇരുന്നു എന്നത് വിശ്വസിക്കുവാൻ പ്രയാസമാണ്. അത് പോലെ ഒരു കോർ പറേറ്റ് ഓഫീസിൽ സി സി ടി വി പ്രവർത്തിക്കാത്തത് ശ്രദ്ധയിൽപെട്ടില്ല എന്നതും അവിശ്വസനീയം.എഡിറ്റോറിയൽ.
തൃശൂർ ടൈംസ്. കോം


