PUDUKAD-NEWS-PUTHUKAD-NEWS

സ്കൂളിനടുത്ത് ആളൊഴിഞ്ഞ പറമ്പിൽ തീപിടിത്തം

മുല്ലശ്ശേരി: മുല്ലശേരി നല്ലയിടയൻ പള്ളിക്ക് എതിർവശം റോഡിലെ കാനയിലെ ഉണക്കപ്പുല്ലിനും ആളൊഴിഞ്ഞ പറമ്പിലെ പാഴ്ച്ചെടികൾക്കും തീ പിടിച്ചു. കാനയിലെ ഉണക്കപ്പുല്ലിൽ നിന്നും കത്തിപ്പിടിച്ച് ഗുഡ് ഷെപ്പേഡ് സ്‌കൂളിന്റെ അരികിലേക്കും തെക്ക് ഭാഗത്തുള്ള ഒഴിഞ്ഞുകിടന്ന പറമ്പിലേക്കും തീയാളിപ്പടരുകയായിരുന്നു. തിങ്കളാഴ്‌ച പകൽ പതിനൊന്നോടെയാണ് സംഭവം.ഈ സമയം ഇതുവഴി വന്ന പൊതുപ്രവർത്തകനായ കെ വി മനോഹരൻ ആളുകളെ വിളിച്ചുകൂട്ടുകയും അധ്യാപകരുടെയും നാട്ടുകാരുടെയും സഹായത്തോടെ വെള്ളമൊഴിച്ച് തീ കൂടുതൽ പടരാതെ തടയുകയുമായിരുന്നു. പിന്നീട് ഗുരുവായൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേന യൂണിറ്റ് തീ പൂർണമായും അണച്ചു.

Spread the love
See also  ഒന്നാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top