കോട്ടപ്പുറം മുസിരിസ് ലയൺസ് ക്ലബ്ബിന്റെ ഫസ്റ്റ് ഡിസ്ട്രിക്റ്റ് ഗവർണരുടെ വിസിറ്റും പുതിയ മെമ്പർമാരുടെ ഇൻഡക്ഷനും ക്രിസ്തുമസ്, ന്യൂയർ സെലിബ്രേഷനും നടന്നു.
കൊടുങ്ങല്ലൂർ ലയൺസ് ഹാളിൽ നടന്ന ചടങ്ങിൽ കോട്ടപ്പുറം മുസിരിസ് ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ PT മാർട്ടിൻ അധ്യക്ഷത വഹിച്ചു.മുഖ്യഥിതിയായി എത്തിച്ചേർന്ന ഫസ്റ്റ് VDG ലയൺ സുരേഷ് k വാരിയർ PMJF ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ പുതിയ മെമ്പർമാരുടെ ഇൻഡക്ഷനും നടന്നു. ക്ലബ് സെക്രട്ടറി ലയൺ സാലി ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിച്ച ചടങ്ങിൽ ആശംസകളറിയിച്ചുകൊണ്ട് റീജിയൺ ചെയർപേഴ്സൺ ലയൺ രാജേഷ് പുറയാറ്റിൽ,സോൺ ചെയർ പേഴ്സൺ ലയൺ MN പ്രവീൺ, ലയൺ MA നസീർ, ലയൺ വിൻസെന്റ് ഇലഞ്ഞിക്കൽ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ക്ലബ് ട്രഷറര്‍ ലയൺ ആൻസൺ വലിയപറമ്പിൽ നന്ദി രേഖപ്പെടുത്തുകയും ക്ലബ് മെമ്പർമാരുടെ കരോക്കെ ഗാനമേളയും നടന്നു.


