കയ്‌പമംഗലം : വഞ്ചിപ്പുര ബീച്ചിൽ കടലിൽ ബോട്ട് മുങ്ങി അപകടം. ബോട്ടിലുണ്ടായിരുന്ന 7 പേരെയും രക്ഷപ്പെടുത്തി കരയിലെത്തിച്ച് കയ്‌പമംഗലത്തെ മത്സ്യത്തൊഴിലാളികൾ. കരയിൽ നിന്നും 8 കിലോമീറ്ററോളം അകലെയാണ് അപടകം. പൊന്നാനിയിൽ നിന്നും പുറപ്പെട്ട് മടങ്ങിപ്പോയിരുന്ന ഗുരുദക്ഷിണ എന്ന ബോട്ടാണ് കടലിലെ പ്രതികൂല കാലാവസ്ഥയിൽ മറിഞ്ഞ് മുങ്ങിപ്പോയത്.
തിങ്കളാഴ്ച്ച (02.02.26) വൈകീട്ട് അഞ്ചരയോടെ മീൻപിടിത്തത്തിനായി വഞ്ചിപ്പുര ബീച്ചിൽ നിന്നും പോയിരുന്ന അയിരൂർ ആദിദേവ് എന്ന വള്ളത്തിലെ തൊഴിലാളികളാണ് ഇവരെ കണ്ടെത്തി വഞ്ചിയിൽകയറ്റി രക്ഷപ്പെടുത്തിയത്. ആറരയോടെ എല്ലാവരെയും കരയിലെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മറ്റ് സംസ്ഥാനത്ത് നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത് ആർക്കും പരിക്കില്ല എന്നാണ് വിവരം. അപകട വിവരമറിഞ്ഞ് കയ്‌പമംഗലം പോലീസും കോസ്‌റ്റൽ പോലീസും ആംബുലൻസ് സന്നാഹങ്ങളും കടപ്പുറത്ത് എത്തി.


