ചേർപ്പ് : 2026 ജനുവരി 9-ാം തിയതി വൈകീട്ട് 04.00 മണിക്ക് ഊരകം സവേര ബാറിൽ വെച്ച് ചൊവ്വൂർ പെരുമ്പിള്ളിശ്ശേരി സ്വദേശി മായപ്പിള്ളി വീട്ടിൽ മനു എം ഗോപാൽ (51) എന്നയാളെ മുൻ വൈരാഗ്യത്തെ തുടർന്ന് അസഭ്യം പറഞ്ഞ് ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന്
പഴുവിൽ കുറുമ്പിലാവ് സ്വദേശി കോഴിക്കോടൻ വീട്ടിൽ സുദേവ് (21) എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


