അന്തിക്കാട് : വീട് കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മണലൂർ അയ്യപ്പൻകാവ് സ്വദേശി ചക്കാമംത്തിൽ വീട്ടിൽ ഷൈൻ (35 ) എന്നയാളെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
വാഹനപകടത്തിൽ പരിക്കേറ്റ് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന വിഷ്ണുവിന്റെ സഹോദരെനെ മുഖത്ത് ഇടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് മണലൂർ അയ്യപ്പൻകാവ് ചക്കമടത്തിൽ ഷൈനെ (35) തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ കേസ്സിലെ മറ്റ് പ്രതികളായ മണലൂർ മനക്കൊടിതട്ടിൽ വൈശാഖ് 33 മണലൂർ കോപ്പറേറ്റീവ് പാല സ്റ്റോപ്പ് അഖിൽ 35 എന്നിവരെ മുമ്ഫ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. ഷൈൻ അന്തിക്കാട്, അന്തിക്കാട്, പാവറട്ടി പോലീസ് സ്റ്റേഷൻ പരിധികളിലായി പൊതുസ്ഥലത്ത്
സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന പ്രവർത്തി ചെയ്ത കേസിലും, മയക്കുമരുന്ന് ഉപയോഗിച്ച ഒരു കേസിലും, മദ്യലഹരിയിൽ മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസ്സിലും അടക്കം മൂന്ന് ക്രമിനൽക്കേസിലെ പ്രതിയാണ്. അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വി എൻ കേഴ്സൺ നും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


