PUDUKAD-NEWS-PUTHUKAD-NEWS

യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ ഒഡീഷ സ്വദേശിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂർ ബസ് സ്റ്റാൻഡിന് അടുത്തുള്ള പാർക്ക് റെസിഡൻസി ബാറിന് സമീപം വെച്ച് ഉത്തർപ്രദേശ് ഗൗതം ബുദ്ധനഗർ സ്വദേശി രാജ് കുമാർ (32) എന്നയാളോട് പ്രതി പണം ആവശ്യപ്പെട്ടത് നൽകാത്തതിലുള്ള വൈരാഗ്യത്താൽ രാജ്കുമാറിനെ കല്ലുകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് ഒഡീഷ ശ്രീരാംപൂർ സ്വദേശി രാഷ്ട്രപതി ഉധാൻ സിംഗിനെ(42) കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി കെ അരുൺ, സബ്ബ് ഇൻസ്പെക്ടർ സാലിം കെ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  മായൻകാവിലെ മായാനുഗ്രഹ മഹോത്സവം മെയ് 3ന്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top