loader image

കരുവന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്:തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസ്

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന പ്രഖ്യാപനവുമായി കോൺഗ്രസ്. തെരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിക്കുമെന്ന് തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് അറിയിച്ചു. ഭൂരിഭാഗം അംഗങ്ങളും സിപിഎം അനുഭാവികളായതിനാൽ വീണ്ടും ഒരു സിപിഎം ഭരണസമിതിയെ അധികാരത്തിലെത്തിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടു എന്നു വരുത്തിതീർക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

കരുവന്നൂർ തട്ടിപ്പ് കണ്ടെത്തിയ 2021 മുതൽ അഡ്‌മിനിസ്ട്രേറ്റർ ഭരണത്തിലാണ് ബാങ്ക് ഉള്ളത്. ഫെബ്രുവരി 22 ന് മാടായിക്കോണം ചാത്തൻ മാസ്റ്റർ എയുപി സ്കൂളിലാണ് തെരഞ്ഞെടുപ്പ്. പതിമൂന്ന് അംഗ ഭരണ സമിതിയെ ആണ് തെരഞ്ഞെടുക്കുന്നത്. വോട്ടർ പട്ടിക പ്രകാരം പതിമൂവായിരം വോട്ടർമാരാണ് കരുവന്നൂരുള്ളത്. എക്ലാസ് മെമ്പർഷിപ്പുള്ളവർക്കാണ് വോട്ടവകാശം.

സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകര ണ കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത്. പരാതിയെത്തുടർന്ന് സ ഹകരണ വകുപ്പ് നടത്തിയ പരിശോധനയി ലാണ് തട്ടിപ്പിന്റെ്റെ വിവരങ്ങൾ പുറത്തുവന്ന ത്. 2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേ സെടുത്തു. പതിറ്റാണ്ടുകളായി സിപിഎം നിയ ന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതിയെ പ രാതിക്ക് പിന്നാലെ പിരിച്ചുവിട്ടു. സിപിഎം നേതാക്കളായ ബാങ്ക് സെക്രട്ടറിയടക്കം ആ റുപേരെ പ്രതിയാക്കിയാണ് ആദ്യം പൊലീസ് കേസെടുത്തത്.

Spread the love
See also  സാംസ്കാരിക നഗരിയായ തൃശൂർ ജില്ലയുടെ പുതിയ കളക്ടറായി ശിഖ സുരേന്ദ്രൻ ചുമതലയേറ്റു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close