PUDUKAD-NEWS-PUTHUKAD-NEWS

അർച്ചകശ്രീ- പൂജാപഠന പദ്ധതി ഉദ്ഘാടനം ചെയ്തു

ആല, ബ്രഹ്മശ്രീ: കോരു ആശാൻ സ്മാരക വൈദിക സംഘത്തിന്റെ കീഴിലുള്ള സ്വർഗ്ഗീയ തിലകൻ തന്ത്രി സ്മാരക തന്ത്ര പാഠശാലയിൽ നടത്തിവരുന്ന പൂജാ പഠന കോഴ്സിന്റെ നാലാമത് ഗണത്തിന്റെ ഉദ്ഘാടനം ശബരിമല ക്ഷേത്രം മുൻ മേൽശാന്തി അഴകം ഉണ്ണികൃഷ്ണൻ നമ്പൂതിരി അവർകൾ നിർവ്വഹിച്ചു.
സംഘം പ്രസിഡണ്ട് എം.എൻ. നന്ദകുമാർ തന്ത്രി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആചാര്യൻ സി.ബി. പ്രകാശൻ തന്ത്രി അനുഗ്രഹ ഭാഷണം നടത്തി. സുഖേഷ് രാമൻകുളത്ത് ആശംസ അർപ്പിച്ചു. മുഖ്യ ശിക്ഷകൻ എൻ.എസ്. പ്രജീഷ് ശാന്തി സ്വാഗതവും എ.ബി.വിശ്വംഭരൻ ശാന്തി നന്ദി പ്രകാശനവും നിർവ്വഹിച്ച ചടങ്ങിന്
സെക്രട്ടറി ഇ.കെ. ലാലപ്പൻ ശാന്തി,പി.കെ. ഉണ്ണി ശാന്തി .പി.ആർ. മനോജ് ശാന്തി എന്നിവർ നേതൃത്വം നൽകി

Spread the love
See also  സംഗീത സംവിധായകൻ പ്രതാപ് സിംഗിന് ആദരം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top