PUDUKAD-NEWS-PUTHUKAD-NEWS

അന്താരാഷ്ട്ര നിലവാരത്തിലുള്ള ലോജിസ്റ്റിക്സ് പരിശീലനവുമായി അസാപ് ; അപേക്ഷകൾ ക്ഷണിച്ചു

ഇരിങ്ങാലക്കുട : കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലോജിസ്റ്റിക്സ് പരിശീലനത്തിന് അപേക്ഷകൾ ക്ഷണിച്ചു.

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും, പിന്നോക്ക വിഭാഗ വികസന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിലധിഷ്ഠിത പരിശീലനത്തിന് ബിരുദധാരികൾക്ക് അപേക്ഷിക്കാം.

“സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ് അനലിസ്റ്റ്” എന്ന കോഴ്സിലേക്കാണ് അപേക്ഷകർ ക്ഷണിച്ചിരിക്കുന്നത്.

3 വർഷത്തെ അല്ലെങ്കിൽ 4 വർഷത്തെ ഏത് ബിരുദവും പൂർത്തിയാക്കിയവർ, പിന്നോക്ക വിഭാഗങ്ങളിൽ (OBC) ഉൾപ്പെട്ട വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ളവർ എന്നിവരാണ് അപേക്ഷിക്കേണ്ടത്.

അർഹരായവർക്ക് 100% ഫീസ് സബ്സിഡി, 10 മാസം സ്റ്റൈപ്പൻഡ്, തിരഞ്ഞെടുക്കപ്പെടുന്ന ഒ.ബി.സി. ഉദ്യോഗാർത്ഥികൾക്ക് 10 മാസത്തേക്ക് പ്രതിമാസം 4000 രൂപ വീതം സ്റ്റൈപ്പൻഡ്, പഠനത്തോടൊപ്പം പ്രമുഖ ലോജിസ്റ്റിക്സ് കമ്പനികളിൽ നേരിട്ട് പ്രായോഗിക പരിശീലനം, കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മികച്ച കമ്പനികളിൽ ജോലി നേടാൻ പ്ലേസ്‌മെന്റ് സഹായം എന്നിവയും ലഭിക്കും.

കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ആണ് പരിശീലന കേന്ദ്രം.

See also  തൃശൂർ മുണ്ടത്തിക്കോട് പൂരം വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ ഉഗ്രസ്ഫോടനം

ഫെബ്രുവരി 10നുള്ളിൽ https://forms.gle/4KNtajFcWxuQTNDK9 എന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷകൾ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് : 8848179814/6238093350

വെബ്സൈറ്റ്: asapkerala.gov.in

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top