റോഡ് മുറിച്ചു കിടക്കുന്നതിനിടെ ബൈക്കിടിച്ച് മരിച്ചു

കുന്നംകുളം:കരിക്കാട് സെന്റ്ററിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മധ്യവയസ്കൻ മരിച്ചു. കരിക്കാട് സ്വദേശി കളത്തിൽ വളപ്പിൽ അപ്പുവാണ് (51) മരിച്ചത്. വ്യാഴാഴ്ച്‌ച രാത്രി ഏഴോടെയാണ് അപകടം.അപകടത്തിൽ ബൈക്ക് യാത്രികനായ കരിക്കാട് സ്വദേശി കല്ലായിൽ സൂരജിന് (19) പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും കരിക്കാട് നന്മ ആംബുലൻസ് പ്രവർത്തകർ പെരുന്‌പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അപ്പുവിന്റെ പരിക്ക് ഗുരുതരമായതിനാൽ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.ഭാര്യ: ശാന്ത, മക്കൾ: ശരത്ത്, സൗമ്യ.

Spread the love
See also  വഴിവിളക്കുകൾ കത്തുന്നില്ല; രൂക്ഷമായ തെരുവുനായ ശല്യവും : കാറളം പഞ്ചായത്തിൽ പ്രതിഷേധവുമായി യുഡിഎഫ്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close