ഗുരുവായൂർ റസ്റ്റ് ഹൌസുകളുടെ വ്യാജവെബ് സൈറ്റ് നിർമ്മിച്ച് തട്ടിപ്പുനടത്തിയ പ്രതിയെ ഉത്തർപ്രദേശിൽ നിന്നും പിടികൂടി.

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരെ ലക്ഷ്യമിട്ട് ‘പാഞ്ചജന്യം’, ‘കൌസ്‌തുഭം’ എന്നീ റസ്റ്റ് ഹൌസ് കളുടെ പേരിൽ വ്യാജ Website നിർമ്മിച്ച് ഓൺലൈൻ വഴി പണം തട്ടിയെടുക്കുന്നുണ്ട് എന്ന് വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കാര്യത്തിന് സംഘത്തിനെതിരെ Cyber Crime Police Station, Thrissur City കേസ് റജിസ്റ്റർ അന്വേഷണം നടത്തുകയും
തുടർന്ന് നടത്തിയ ശാസ്ത്രീയവും ഏകോപിതവുമായ Technical Investigation-ൻ്റെ അടിസ്ഥാനത്തിൽ വ്യാജ വെബ്സൈറ്റ് നിർമ്മിച്ചിരുന്ന ഹരിയാനയിലെ mewat സ്വദേശിയായ Mohd Shad എന്ന പ്രതിയെ 21.01.2026-ന് ഉത്തരപ്രദേശിലെ dankaur എന്ന സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്‌തു. പ്രതിയിൽ നിന്നും വ്യാജ Website നിർമ്മിക്കാൻ ഉപയോഗിച്ച Laptop, Mobile Phone, മറ്റ് Digital Evidence എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി രാജ്യത്തെ വിവിധ പ്രസിദ്ധമായ ക്ഷേത്രങ്ങളുടെ സമീപത്തുള്ള റസ്റ്റ്ഹൌസ് കളുടെ പേരിൽ നിരവധി Fake Websites സൃഷ്‌ടിച്ച് സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുള്ളതാണ്. ടിയാൻ്റെ കൂട്ടാളികളായ രാജസ്ഥാൻ ,ഹരിയാന എന്നീ സംസ്ഥാനക്കാരായ ആളുകളെ കുറിച്ച് അന്വേഷണം നടത്തി വരികയാണ്.
തട്ടിപ്പിനിരയാകുന്ന ആളുകൾക്ക് നഷ്ടമാകുന്ന തുക ചെറുതായതിനാൽ പലരും Complaint നല്കുന്നതിന് തയ്യാറായിരുന്നില്ല. പ്രതിയിൽ നിന്നും കണ്ടെടുത്ത തട്ടിപ്പിനുപയോഗിച്ച അക്കൌണ്ട് പരിശോധിച്ചതിൽ 15 ദിവസത്തിനുള്ളിൽ 97 ലക്ഷം രൂപയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ തുകകളായി അക്കൗണ്ടിൽ എത്തിയിട്ടുള്ളത്. എന്നാൽ സമഗ്രമായി പരിശോധിക്കുമ്പോൾ ആകെ തട്ടിപ്പു തുക കോടികളാവും അക്കൌണ്ടിലെത്തിയിട്ടുണ്ടാവുക എന്നാണ് പ്രാഥമിക വിലയിരുത്തൽ.
Investigation Team ) Digital Tracking, Data Analysis, Field Coordination എന്നിവയുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാൻ സാധിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റ് പ്രതികളെയും Financial Trail-ഉം കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
Cyber Crime police station Inspector Sudheesh Kumar VS, SCPO Vinod N Shankar, SCPO Shinith MS, CPO Aneesh K, CPO Sarath MP എന്നിവരടങ്ങിയ Investigation Team ഉത്തർപ്രദേശിൽ ഉള്ള Dankaur എന്ന പ്രദേശത്ത് ആയിരക്കണക്കിന് PG Hostel കൾ 222 പ്രദേശത്ത് നിന്നും ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതി താമസിക്കുന്ന സ്ഥലം കണ്ടെത്തി സാഹസികമായാണ് പ്രതിയെ പിടികൂടിയത് .

Spread the love
See also  തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിന് നേരെ കല്ലേറ്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close