loader image

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനപ്രതിനിധികളുമായി നടത്തുന്ന കൂടിക്കാഴ്ച്ചയിൽ കൊടുങ്ങല്ലൂർ നഗരസഭയിലെ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ടി.എസ്.സജീവൻ  പങ്കെടുക്കും

പ്രധാനമന്ത്രിയെ കാണാൻ കൊടുങ്ങല്ലൂർ നഗരസഭയിലെ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ടി.എസ്.സജീവൻ ഉൾപ്പെടെ  ബി.ജെ.പി  കൗൺസിലർമാർ ഡൽഹിയിലേക്ക്. തിങ്കളാഴ്ച 12-നുള്ള കേരള എക്‌സ്‌പ്രസിലാണ് ബി.ജെ.പി. കൗൺസിലർമാർ ഡൽഹിക്കുപോകുന്നത്. തീവണ്ടി നിർത്തിയിടുന്ന സ്ഥലങ്ങളിൽ ബി.ജെ.പി. സംസ്ഥാന ഘടകങ്ങൾ കൗൺസിലർമാർക്ക് സ്വീകരണം നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനപ്രതിനിധികളുമായി നടത്തുന്ന കൂടിക്കാഴ്ച്ചയിൽ  കൊടുങ്ങല്ലൂർ നഗരസഭയിലെ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ടി.എസ്.സജീവൻ  പങ്കെടുക്കും. ബി.ജെ.പി  സംസ്ഥാന പ്രസിഡൻ്റ്  രാജിവ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിലുള്ള സംഘം  ഡൽഹിയിൽ വെച്ചാണ് പ്രധാനമന്ത്രിയുമായി സംവദിക്കുക.പ്രധാനമന്ത്രി ഒരുക്കുന്ന സ്നേഹ വിരുന്നിലും ഇവർ പങ്കെടുക്കും അന്ന് രാത്രി കൗൺസിലർമാർ വിമാനമാർഗം തിരികെയെത്തും.

Spread the love
See also  സത്യൻ വഴിനടയ്ക്കൽ അന്തരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close