loader image

COA 15-ാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 10,11 തീയതികളിൽ നടക്കുന്നു

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ 15-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലാ സമ്മേളനങ്ങൾ നടന്നു വരികയാണ്. തൃശ്ശൂർ ജില്ലാ സമ്മേളനം 2026 ഫെബ്രുവരി 10, 11 ( ചൊവ്വ, ബുധൻ) തീയതികളിൽ തൃപ്രയാ റിൽ വച്ച് നടക്കുന്നു. കേബിൾ ടിവി വ്യവസായത്തിലെ അധി നിവേശത്തിനെതിരെ ജനകീയ ബദലായ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ എന്ന സംഘടനയും സംഘടന വിഭാവനം ചെയ്ത ബിസിനസ് സംരംഭങ്ങളും നമ്മുടെ വ്യവസായത്തെ സംരക്ഷിച്ചു നിർത്താൻ വളരെയധികം സഹായിച്ചിട്ടുണ്ട്. ഈ അവസരത്തിൽ കഴിഞ്ഞ രണ്ടു വർഷത്തെ സംഘടനയുടെ പ്രവർത്തനങ്ങളും സംരംഭങ്ങ ളുടെ ഭാവി പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനായിട്ടുള്ള വേദിയാകണം നമ്മുടെ ജില്ലാ സമ്മേളനം. പ്രതിനിധികൾ സംഘടനാ മാനദണ്ഡങ്ങൾക്ക് വിധേയമായി പൂർണ്ണ അച്ചട ക്കത്തോടെ പങ്കെടുത്ത് സമ്മേളനം വിജയകരമാക്കണമെന്ന് അഭ്യർത്ഥിക്കുന്നതിനോടൊപ്പം എല്ലാവരെയും സമ്മേളന ത്തിലേക്ക് ഹാർദ്ദവമായി ക്ഷണിക്കുന്നു.

Spread the love
See also  അഖിലേന്ത്യാ പണിമുടക്ക് ജില്ലയില്‍ സമ്പൂര്‍ണ പണിമുടക്കാകുമെന്ന് നേതാക്കൾ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close