loader image

തിരുവഞ്ചിക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഹെൽപ്പ് ഡസ്ക് ആരംഭിച്ചു

തിരുവഞ്ചിക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നഗരസഭ തിരുവഞ്ചിക്കുളം 20ാം വാർഡ് കൗൺസിലർ എം.എസ്. വിനയകുമാറിൻ്റെ നേതൃത്ത്വത്തിൽ എമർജൻസി ഹെൽപ് ഡസ്ക് ആരംഭിച്ചു. നഗര സഭ ചെയർപേഴ്സൺ ഹണിപീതാംബരൻ ഉൽഘാടനം നിർവ്വഹിച്ചു.വൈസ് ചെയർപേഴ്സൺ സുമിത നിസാഫ് അദ്ധുക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ കെ. രാധാകൃഷണൻ ,
റസോജ ഹരിദാസ്, കൗൺസിലർമാരായ അഡ്വ. സി. പി. രമേശൻ, വി.എം. ജോണി, സിനി അനിൽ, സത്യധർമ്മൻ അടികൾ, സുധീർ മേലേപ്പാട്ട്,  ദിനൽ മാധവ് , പ്രൊഫ. സി. ജി ചെന്താമരാക്ഷൻ, ഇ.എൻ. രാധാകൃഷ്ണൻ,
തങ്കരാജ് ആനാപ്പുഴ, ഒ.എം. ദിനകരൻ ,കെ.എ. വത്സല, സജീവൻ മുല്ലേഴത്ത്
എന്നിവർ സംസാരിച്ചു. ആഘോഷങ്ങൾ സമാപിക്കുന്ന 17 വരെ യുവജന സന്നദ്ധ പ്രവർത്തകരുടെ സഹായം ഹെൽപ്പ് ഡസ്കിൽ ലഭ്യമായിരിക്കും.

Spread the love
See also  ടി. എൻ പ്രതാപന്റെ ലഘുജീവചരിത്ര പുസ്തകത പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും നിർവഹിച്ചു- Guruvayoor

Leave a Comment

Your email address will not be published. Required fields are marked *

New Report

Close