loader image

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് : വിജയിച്ചാൽ മുഴുവൻ സഹകാരികളെയും, നിക്ഷേപകരെയും ബാങ്കിനെയും സംരക്ഷിക്കുമെന്ന് ബിജെപി.

ഇരിങ്ങാലക്കുട : ഒരു പതിറ്റാണ്ടിനു ശേഷം കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ ഫെബ്രുവരി 22ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഏകദേശം 400 കോടിയിൽപരം രൂപ കൊള്ളയടിച്ച് നിക്ഷേപകരെ
വഞ്ചിക്കുകയും പലരെയും മരണത്തിലേക്ക് തള്ളിവിടുകയും ചെയ്ത സിപിഎം ഭരണസമിതിയെ മാറ്റിനിർത്തിക്കൊണ്ട് മുഴുവൻ നിക്ഷേപകരെയും സഹകാരികളെയും ബാങ്കിനെയും സംരക്ഷിക്കുമെന്ന് ബിജെപി മണ്ഡലം സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ ടി.കെ. ഷാജു പത്രസമ്മേളനത്തിൽ അറിയിച്ചു.
ബിജെപി മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ്, പൊറത്തിശ്ശേരി ഏരിയ പ്രസിഡൻ്റ് സൂരജ് കടുങ്ങാടൻ, ഇരിങ്ങാലക്കുട മണ്ഡലം പ്രഭാരി അഖിലാഷ് വിശ്വനാഥൻ, മണ്ഡലം സെക്രട്ടറി വി.സി. രമേഷ്, കെ.വി. സുരേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
 

Spread the love
See also  ഡി സോൺ കലോത്സവത്തിൽ മിന്നിത്തിളങ്ങിസെൻ്റ് ജോസഫ്സ് കോളേജ് : മികച്ച വനിതാ കലാലയം ; സെക്കൻ്റ് റണ്ണർ അപ്പ് ; നിരഞ്ജൻ ശ്രീലക്ഷ്മി കലാതിലകം

Leave a Comment

Your email address will not be published. Required fields are marked *

New Report

Close