loader image

മുറ്റിച്ചൂരിൽ കട കുത്തിപ്പൊളിച്ച് മോഷണം.

അന്തിക്കാട് :  മുറ്റിച്ചൂരിൽ കട കുത്തിപ്പൊളിച്ച് മോഷണം. ചൊവ്വാഴ്ച രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. നായരങ്ങാടിക്ക് വടക്കുഭാഗം കണ്ടശ്ശാംകടവ് റോഡിൽ എസ്.ആർ. സ്റ്റോഴ്‌സിന്റെ ഷട്ടർ പൊളിച്ചാണ് മോഷണം നടന്നത്.
വെളിച്ചെണ്ണ, ബിസ്ക്‌കറ്റുകൾ, പലചരക്ക് സാധനങ്ങൾ എന്നിവ നഷ്ടപ്പെട്ടു. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി മുറ്റിച്ചൂർ യൂണിറ്റ് പ്രതിഷേധിച്ചു. രാത്രിയുടെ മറവിൽ ചില സാമൂഹ്യദ്രോഹികൾ കട പൊളിച്ച് സാധനങ്ങൾ മോഷ്ടിക്കുകയും കടയ്ക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തതിൽ അന്വഷണം നടത്തി കുറ്റക്കാരെ ഉടൻ പിടികൂടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുറ്റിച്ചൂർ യൂണിറ്റ് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് നടന്ന പ്രതിഷേധ യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് അഷ്റഫ് അമ്പയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിജോയ്, ട്രഷറർ അശോകൻ തണ്ടാശ്ശേരി. വൈസ് പ്രസിഡന്റ് ദീനി അനുപ്, ജോ. സെക്രട്ടറി മണി കൊടപ്പുള്ളി, മുൻ സെക്രട്ടറി അനിൽ വാഴപ്പുള്ളി എന്നിവർ സംസാരിച്ചു.

Spread the love
See also  മന്ദാരം കടവ് ശിവരാത്രി പുരസ്കാരം വി.പി. കണ്ണന്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close