പഴുവിൽ : 5.30 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച നാട്ടിക നിയോജകമണ്ഡലത്തിലെ ചേർപ്പ് – തൃപ്രയാർ റോഡിലുള്ള ചിറയ്ക്കൽ പാലത്തിന്റെയും അനുബന്ധ പ്രവൃത്തികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിച്ചു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സിസി മുകുന്ദൻ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിലക്ഷ്മി വസന്തൻ, ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷില്ലി ജിജുമോൻ, ചാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ഷാജി, ജില്ലാ പഞ്ചായത്ത് അംഗം കെ.പി സന്ദീപ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,
ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, പൊതുമരാമത്ത് വകുപ്പ് പാലം ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ.ജി ബിനു, അസിസ്റ്റന്റ് എൻജിനീയർ വി.എൻ ദീപ, മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

