കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ തീരദേശം സ്തംഭിച്ചു. തീരദേശ മേഖലയിൽ എവിടെയും വ്യാപാരസ്ഥാപ നങ്ങൾ പോലും തുറന്നിട്ടില്ല. പ്രധാന വാണിജ്യകേന്ദ്രമായ തൃപ്രയാർ, നാട്ടിക, വാടാനപ്പള്ളി, മൂന്നുപീടിക, പെരിഞ്ഞനം എന്നിവിടങ്ങളിലെല്ലാം വ്യാപാരസ്ഥാപ നങ്ങൾ അടഞ്ഞുകിടക്കുകയാണ്.
ദേശീയപാതയിലൂടെ ഇരു ചക്ര വാഹനങ്ങളും ഏതാനും സ്വകാര്യ വാഹനങ്ങൾ ഒഴികെ മറ്റൊരു വാഹനങ്ങളും ഓടുന്നില്ല. കെഎസ്ആർടിസി – സ്വകാര്യ ബസ് സർവീസുകളും നിലച്ചു. തീരദേശത്തെ പലയിടത്തും വിവിധ യൂണിയനുകൾ ചേർന്ന് പ്രകടനം നടത്തി.

