loader image

ദേശീയ പണിമുടക്ക് കൊടുങ്ങല്ലൂരിലെ തീരമേഖലയിൽ ബന്ദിന് സമാനം.

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനംചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് കൊടുങ്ങല്ലൂരിലെ തീരമേഖലയിൽ ബന്ദിന് സമാനം. ബുധനാഴ്ച അർധരാത്രി 12 മുതൽ വ്യാഴാഴ്ച അർധരാത്രി 12 വരെയാണ് പണിമുടക്ക്. കെ എസ് ആർ ടി സി, സ്വകാര്യ ബസുകള്‍, ഓട്ടോ, ടാക്സികൾ എന്നിവ സര്‍വ്വീസ് നടത്തിയില്ല.. പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസർവീസുകളെയും ശബരിമല തീർഥാടകരെയും സമരം ബാധിച്ചില്ല.സർക്കാർ ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല . തെക്കേനടയിലുള്ള പോസ്റ്റ് ഓഫീസ് അടപ്പിക്കാനുള്ള സമരക്കാരുടെ ശ്രമം പൊലീസ് ഇടപ്പെട്ട് പിന്തിരിപ്പിച്ചുവെങ്കിലും പിന്നീട് നേതാക്കന്മാർ ഇടപെട്ടതിനെ തുടർന്ന് പൂട്ടി.കോട്ടപ്പുറത്ത് വ്യാഴാഴ്ച ചന്ത മുടങ്ങി.പണിമുടക്കിയവർ രാവിലെ നഗരത്തിൽ പ്രകടനവും പ്രധിഷേധ യോഗവും നടത്തി. വടക്കേ നടയിലുള്ള വില്ലേജ് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം തെക്കേനടയിൽ പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. തുടർന്ന് ചേർന്ന പ്രതിഷേധ യോഗം വി.ആർ. സുനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. പി.എ. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സിപിഐഎം ഏരിയ സെക്രട്ടറി കെ.എം മുസ്താക്കലി, പി.പി. സുഭാഷ്,കെ കെ വിജയൻ,കെ.എ.വർഗ്ഗീസ്,ഒ.സി ജോസഫ്,,കെ എൻ രാമൻ, ഒ പി ബിജോയ്  തുടങ്ങിയവർ സംസാരിച്ചു

See also  തൃശൂരിൽ ഡിഐജി ഓഫീസിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ കവർച്ച : ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു.
Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close