PUDUKAD-NEWS-PUTHUKAD-NEWS

കുളിക്കുന്നതിനിടെ കാൽ വഴുതി വീണ് യുവാവ് മരിച്ചു.

തൃശ്ശൂർ: വിനോദസഞ്ചാര കേന്ദ്രമായ കണ്ണാറ ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ കാൽ വഴുതി വീണ് യുവാവ് മരിച്ചു. ആൽപ്പാറ, ശാന്തിനഗർ, റോസ് ഗാർഡൻ സ്വദേശി ചീരൻ വീട്ടിൽ അജി വർഗീസ് (42) ആണ് മരിച്ചത്.
​ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങിയ അജി, പാറക്കെട്ടിൽ നിന്നും കാൽ വഴുതി ആഴത്തിലുള്ള ഭാഗത്തേക്ക് വീഴുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാരും, തൃശ്ശൂരിൽ നിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. അഗ്നിരക്ഷാസേനയുടെ സ്കൂബ ഡൈവിംഗ് സംഘം നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് അജിയെ വെള്ളത്തിനടിയിൽ നിന്നും കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Spread the love
See also  PIT NDPS നിയമപ്രകാരം, മൂന്ന് മയക്കുമരുന്നു കേസുകളിൽ പ്രതിയായ അഭിനവിനെ അറസ്റ്റ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top