PUDUKAD-NEWS-PUTHUKAD-NEWS

PIT NDPS നിയമപ്രകാരം, മൂന്ന് മയക്കുമരുന്നു കേസുകളിൽ പ്രതിയായ അഭിനവിനെ അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട : മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്ന ആളുകളെ പിറ്റ് എൻ ഡി പി എസ് ആക്ട് പ്രകാരം (Prevention of Illicit Trafficking in Narcotic Drugs and Psychotropic Substance Act) തടങ്കലിൽ ആക്കുന്നതിന്റെ ഭാഗമായി മൂന്ന് മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ
മേലൂർ വില്ലേജിൽ, കുന്നപ്പിള്ളി ദേശത്ത് പനങ്ങാടൻ വീട്ടിൽ അഭിനവ് ബിനോയ് (26 വയസ്സ് ) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ച് ഉത്തരവ് നടപ്പിലാക്കും.
മയക്ക് മരുന്ന് ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികയായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ ജയിലിൽ കരുതൽതടങ്കലിൽ വയ്ക്കാവുന്നതിനുമുള്ള നിയമമാണ് PIT NDPS നിയമം.
അഭിനവ് കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടികൾക്കും മറ്റും വിൽപ്പന നടത്താൻ സൂക്ഷിച്ച 1.155 kg ഗഞ്ചാവുമായി അറസ്റ്റിലായ കേസിലും പാലക്കാട് ടൌൺ നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ 3.660 kg ഗഞ്ചാവുമായി അറസ്റ്റിലായ കേസിലും അങ്കമാലി പോലീസ് സ്റ്റേഷൻ പരിധിയിൽ വിൽപ്പക്കായി സൂക്ഷിച്ച ഗഞ്ചാവുമായി അറസ്റ്റിലായ കേസിലും അടക്കം മൂന്ന് മയക്കുമരുന്നു കേസുകളിലെ പ്രതിയാണ് .
കൊരട്ടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഹബീബുള്ള എ, ജി എസ് ഐ സതീശൻ, തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘത്തിലെ ജിഎസ്ഐ മാരായ സതീശൻ മടപ്പാട്ടിൽ, മൂസ പി.എം, ജിഎഎസ്ഐ മാരായ റെജി എ.യു, ഷിജോ തോമസ്, ബിനു എം ജെ, സിപിഒ ശ്രീജിത് ഇ.എ, എന്നിവർ പ്രതികളെ പിടികൂടുന്നതിലും PIT NDPS പ്രകാരമുള്ള നടപടികൾ ചെയ്യുന്നതിനും പ്രധാന പങ്ക് വഹിച്ചു.

Spread the love
See also  ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top