loader image

തൃശൂർ ശക്തൻ മീൻ മാർക്കറ്റിൽ നിന്നും 50,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതി പിടിയിൽ.

തൃശൂർ ശക്തൻ മീൻ മാർക്കറ്റിലെ ഷോപ്പിൽ നിന്നും 50,000 രൂപയും രണ്ട് മൊബൈൽ ഫോണും മോഷ്ടിച്ച കേസിലെ പ്രതിയായ കണ്ണൂർ ഇരിട്ടി പറമ്പത്ത് വീട്ടിൽ മുബസീർ കെ പി (32) യെയാണ് ഈസ്റ്റ് പോലീസ് പിടി കൂടിയത്.
31.01.2026 തിയതി രാത്രി അർദ്ധരാത്രിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൃശൂർ ശക്തൻ മീൻ മാർക്കറ്റിലെ മീൻ ഹോൾ സെയിൽ കടയിൽ നിന്നും മേശ കുത്തി തുറന്ന് 50,000 രൂപയും തൊട്ടടുത്ത കടയിൽ നിന്നും രണ്ട് മൊബൈൽ ഫോണും മോഷണം പോവുകയായിരുന്നു. തുടർന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിയ്ക്കുകയും ചെയ്തു.
തൃശൂർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ വി.സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നൂതനവും ശാസ്ത്രീയവുമായ അന്വേഷണത്തിനൊടുവിൽ ആവലാതിക്കാരന്റെ കടയുടെ തൊട്ടടുത്തുള്ള കടയിലെ ജോലിക്കാരനായ നിരവധി മോഷണ കേസിലെ പ്രതിയായ മുബസീറിനെ ആലപ്പുഴയിൽ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും അന്വേഷണ സംഘം അതിവിദഗ്ദമായി പിടികൂടുകയായിരുന്നു.
പ്രതിയ്ക്ക് പാലക്കാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി പോക്സോ കേസടക്കം നിരവധി കേസുകൾ ഉള്ളതാണ്. തൃശൂർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ വി.സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഈസ്റ്റ് ഇൻസ്പെക്ടർ ജി ജോ എം.ജെ, സബ് ഇൻസ്പെക്ടർമാരായ ബിപിൻ ബി നായർ , റെജിൻ രാജ്, ബാലസുബ്രഹ്മണ്യൻ, സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ്, ദീപക്, സൂരജ് എന്നിവരാണ് ഉണ്ടായിരുന്നത്.

Spread the love
See also  സംസ്ഥാനത്ത് എസ്‌ഐആര്‍ ഹിയറിങ് നടപടികള്‍ നാളെ പൂര്‍ത്തിയാകും

Leave a Comment

Your email address will not be published. Required fields are marked *

New Report

Close