loader image

തൃശ്ശൂർ നഗരത്തിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം

തൃശൂർ:നഗരത്തിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷ്ടാക്കൾ ഭണ്ഡാരം കുത്തിത്തുറന്നു. പോസ്റ്റോഫീസ് റോഡിലെ മാരിയമ്മൻ കോവിലിലും ഡിഐജി ഓഫീസിന് സമീപമുള്ള ഇരട്ടച്ചിറ ശിവക്ഷേത്രത്തിലെയും ഭണ്ഡാരമാണ് കുത്തിത്തുറന്നത്. മാരിയമ്മൻ ക്ഷേത്രത്തിന്റെ ഓഫീസിൽ സൂക്ഷിച്ച ഭണ്ഡാരം കുത്തിത്തുറന്നാണ് പണം കവർന്നത്. ബുധൻ രാത്രി 11.30ഓടെയാണ് കവർച്ച നടന്നതെന്ന് കരുതുന്നു. പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷ്ടാവിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇരട്ടച്ചിറ ശിവക്ഷേത്രത്തിൽനിന്ന് മോഷണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ചുറ്റികയും ഇരുമ്പ് കമ്പിയും കണ്ടത്തി. ഇവിടെ കഴിഞ്ഞ ദിവസം ഭണ്ഡാരം തുറന്ന് പണം എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു.

Spread the love
See also  12-02-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

New Report

Close