ചേറ്റുവ പാലത്തിന് മുകളിൽ കൂടിക്കിടക്കുന്ന പൂഴിമണലിൽ തെള്ളി ബൈക്ക് വീണു യുവാവിനും ഭാര്യക്കും കുരുന്നു കുട്ടിക്കും പരിക്ക്. ദേശീയപാത നിർമ്മാണത്തിനായി ചേറ്റുവ പുഴയിൽ നിന്നും ടോറസ് ലോറികളിൽ കൊണ്ടുപോകുന്ന മണൽ പാലത്തിനു മുകളിൽ ലോറിയിൽ നിന്നും താഴെ വീണു കുമിഞ്ഞു കൂടി കിടക്കുകയാണ്
ബൈക്കിൽ യാത്ര ചെയ്തിരുന്ന കുടുംബം ബൈക്ക് മറിഞ്ഞാണ് അപകടത്തിൽപ്പെട്ടത്. കടപ്പുറം തൊട്ടാപ്പ് കോലങ്ങാട്ട് ബാഹുലോയൻ മകൻ അനീഷ്,ഭാര്യ സൂര്യ, ഒന്നരവയസുള്ള തഷ്വിവി എന്നിവർ പരിക്കുകളോടെ ചേറ്റുവ എം ഇ എസ് ഹോസ്പിറ്റലിൽ ചികിത്സ തേടി. അനീഷിന് കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട് കാലിന്റെ എല്ല് പൊട്ടിയതായി പറയുന്നു
ഭാര്യ സൂര്യക്ക് കാലിന് ചതവും എല്ലിന് പരിക്കുണ്ട്. മകൾക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചക്ക് 1.30 ന് ചേറ്റുവ പാലത്തിന് മുകളിൽ വെച്ചാണ് അപകടം. അപകടത്തിൽപ്പെട്ട ഉടനെ പുറകിൽ വന്നിരുന്ന കെ എസ് ആർ ടി സി ബസ് പെട്ടെന്ന് നിർത്തിയതിനാൽ അപകടം ഒഴിവായി. കാറിൽ വന്നിരുന്ന യാത്രക്കാണ് ഇവരെ ഹോസ്പിറ്റലിൽ എത്തിച്ചത്.
പുഴയിൽ നിന്ന് വെളളത്തോട് കൂടി മണൽ കൊണ്ടു പോവുമ്പോൾ വെള്ളം ഒലിച്ച് ഉണങ്ങിയാൽ മണൽ റോഡിൽ കുന്ന് കൂടുകയാണ്. നിരവധി പരാതികൾ കളക്ടർ അടക്കമുള്ളവർക്ക് കൊടുത്തിട്ടും നടപടികൾ ഉണ്ടായില്ലെന്ന് മുൻ കടപ്പുറം പഞ്ചായത്ത് മെമ്പർ ടി.കെ.മുബാറക്ക് പറഞ്ഞു. അപകടകരമായ മണൽത്തിട്ടയെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ക്രസന്റ് മീഡിയ വാർത്ത കൊടുത്തിരുന്നു

