PUDUKAD-NEWS-PUTHUKAD-NEWS

ചലച്ചിത്ര- നാടക നടി കലാലയം രാധ അന്തരിച്ചു.

തൃശൂർ : ചലച്ചിത്ര- നാടക നടി കലാലയം രാധ (79) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അന്തരിച്ച നാടകനടനും, സംവിധായകനും ആയ ജോസ് പായമ്മൽ ഭർത്താവാണ്. ഇരുവരും നാടകരംഗത്ത് ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.
തൃശൂർ പൂരം പ്രദർശനത്തിൽ 50 വർഷം തുടർച്ചയായി ഇവർ രണ്ടായിരത്തോളം തൽസമയ നാടകം അവതരിപ്പിച്ചു. തുടർച്ചയായി നാലുതവണ സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച നടിക്കുള്ള അവാർഡ് കലാലയം രാധയ്ക്ക് ലഭിച്ചിട്ടുണ്ട്. സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്ക്‌കാരവും ലഭിച്ചിട്ടുണ്ട്.
അച്ചുവിന്റെ അമ്മ, സൂര്യദാനം, രാത്രികൾ നിനക്കുവേണ്ടി, ഇസബെല്ല, ജമ്നപ്യാരി, ചിൽഡ്രൻസ് പൊലീസ്, ഒരേ ഭൂമി ഒരേ രക്തം, അരഞ്ഞാണം, ഞാനൊന്ന് പറയട്ടേ, ഇസബെല്ല, മഗ് രീബ്, ലഡ്ഡു, ഭാരതപ്പുഴ തുടങ്ങിയ സിനിമകളിലും നിരവധി ടെലിഫിലുമുകളിലും അഭിനയിച്ചിട്ടുണ്ട്. തൃശ്ശൂർ വളർക്കാവിലാണ് താമസം. സംസ്കാരം നാളെ നടക്കും.

Spread the love
See also  സംയുക്ത ട്രേഡ് യൂണിയൻ ചേർപ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ്ദിന റാലിയും, പൊതുയോഗവും നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top