PUDUKAD-NEWS-PUTHUKAD-NEWS

തൃശ്ശൂർ – കുന്നംകുളം റോഡിൽ ജില്ലാ കളക്ടറും സംഘവും സൈക്കിൾ റാലി നടത്തി.

തൃശ്ശൂർ – കുന്നംകുളം റോഡ് നവീകരണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും സംഘവും അയ്യന്തോൾ സിവിൽ സ്റ്റേഷൻ മുതൽ ചൂണ്ടൽ വരെയും തിരിച്ചും 40 കിലോ മീറ്റർ സൈക്കിൾ റാലി നടത്തി.
2024 ഒക്ടോബറിൽ ഈ റോഡ് മോശം അവസ്ഥയിലായിരുന്നപ്പോൾ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറും സംഘവും ഇതേ റോഡിൽ സൈക്ലിംഗ് നടത്തിയിരുന്നു. തൃശ്ശൂർ – കുന്നംകുളം റോഡിൻ്റെ നവീകരണ പ്രവൃത്തികൾ ഫെബ്രുവരി 20 നകം പൂർത്തിയാകുമെന്ന് കെഎസ്ടിപി അധികൃതർ അറിയിച്ചു.
തൃശ്ശൂർ സൈക്ക്ളേഴ്‌സ് ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ സൈക്കിൾ യാത്രയിൽ കളക്ടറോടൊപ്പം 50 ക്ലബ് അംഗങ്ങൾ പങ്കെടുത്തു. തൃശ്ശൂർ – കുറ്റിപ്പുറം കെ.എസ്.ടി.പി റോഡ് നിർമ്മാണ പ്രവൃത്തികൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ രൂപീകരിച്ച വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെട്ട സംയോജന സമിതി എല്ലാ മാസവും അവലോകനം നടത്തുന്നുണ്ട്.

Spread the love
See also  ഗജവീരന്മാരുടെ ആരോഗ്യ പരിശോധന നടത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top