ചാവക്കാട് അകലാട് മൂന്നയിനിയിൽ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന 7 വയസുകാരന് തെരുവുനായയുടെ കടിയേറ്റു. മൂന്നയിനി പുത്തൻപുരയിൽ ബാദുഷയുടെ മകൻ റിഹാലിനാണ് കടിയേറ്റത്. രക്ഷിക്കാനെത്തിയ അമ്മ റഹിയാനത്തിനും കടിയേറ്റു. ഇരുവരെയും തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

