loader image

എടമുട്ടം ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലയ്ക്ക് കൊടികയറി.

എടമുട്ടം ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലയ്ക്ക് കൊടികയറി. പട്ടാമ്പി പണിക്കന്മാർ വന്നു കൊട്ടി അറിയിച്ചുകൊണ്ട് അശ്വതി വേലയ്ക്ക് തുടക്കം കുറിച്ചു. ഇന്ന് വൈകിട്ട് കൂത്ത് ചിറയിടുന്നു. ഇനി തുടർന്നുള്ള ദിവസങ്ങളിൽ കമ്പ രാമായണം കൂത്ത് കൂത്തുമാടത്തിൽ അരങ്ങേറും.
ഫെബ്രുവരി 16, വൈകീട്ട് 7.30 ന് ഗാനമേളയും, 17 ന് നാടകവും, 18,20 ദിവസങ്ങളിൽ കലാപരിപാടികൾ, 19 ന് ബാലെ സ്റ്റേജിൽ അരങ്ങേറുന്നു . 21തിയ്യതി രേവതി ദിവസത്തിൽ വൈകീട്ട് ദീപാരാധന്ന ക്ക് ശേഷം ഭഗവതി പുറത്തേക്ക് എഴുന്നള്ളി ഭക്തിനിർഭരമായ പറയെടുപ്പ് നടക്കുന്നതാണ്. 22- തിയ്യതി അശ്വതി വേല ദിനത്തിൽ പത്മശ്രീ പെരുവനം കുട്ടന്മാരുടെ നേതൃത്വത്തിൽ മേളവും ഊട്ടോളി രാമൻ ഭഗവതിയുടെ തിടമ്പേറ്റിയുള്ള പകൽപ്പൂരം തുടർന്ന് വർണ്ണ മഴ നാടകം എന്നിവ ഉണ്ടായിരിക്കും.
23 – തിയ്യതി പുലർച്ചെ മുതൽ വിവിധ ദേശങ്ങളിൽ നിന്നുള്ള താലങ്ങൾ ക്ഷേത്രത്തിൽ എത്തി കാളകളിയും , ദാരികനും കാളിയും കളി കഴിഞ്ഞ് രാമശര സമർപ്പണത്തോടു കൂടി ഈ വർഷത്തെ അശ്വതി വേലക്ക് തിരശ്ശീല വീഴുന്നു. അശ്വതി വേല കൊടിയേറ്റത്തിന് ആഘോഷ കമ്മിറ്റി പ്രസിഡന്റ് റെജി ഭരതൻ കിഴക്കേടത്ത് സെക്രട്ടറി ശരത്ത് മുരുക്കുംതറ, ട്രഷറർ രതീഷ് കൊന്നംപറമ്പത്ത്,
എക്സിക്യൂട്ടീവ് ഓഫീസർ തുളസി കെ സി, മേൽശാന്തി പ്രദോഷ് ശങ്കർ വൈസ് പ്രസിഡന്റ് ഗംഗാധരൻ വി.എസ്., ജോ സെക്രട്ടറി സുമേഷ് പാ നാട്ടിൽ, ക്ഷേത്രം വെളിച്ചപ്പാട് ഗോപാലകൃഷ്ണൻ വലത്ത്, ട്രസ്റ്റി ബോർഡ് അഗങ്ങൾ നാരായണൻ പാനാട്ടിൽ, ശ്യാമളാ ദേവി കിഴക്കേടത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ രാഗേഷ് യു ആർ, സുധീഷ് പാനാട്ടിൽ, സുമിത്രൻ തോട്ടാരത്ത്, പവിത്രൻ വാലിപ്പറമ്പിൽ, എന്നിവർ നേതൃത്വം നൽകി.

Spread the love
See also  കഴക്കൂടത്ത് നടൻ പ്രേംകുമാർ യുഡിഎഫ് സ്ഥാനാർത്ഥി ആയേക്കും

Leave a Comment

Your email address will not be published. Required fields are marked *

New Report

Close