loader image

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ ഏരിയ കൺവെൻഷൻ കൊടുങ്ങല്ലൂർ വ്യാപാരഭവൻ ഹാളിൽ വെച്ച് നടന്നു

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ ഏരിയ കൺവെൻഷൻ കൊടുങ്ങല്ലൂർ വ്യാപാരഭവൻ ഹാളിൽ വെച്ച് നടന്നു. ഏരിയ പ്രസിഡൻ്റ് PG ശിവദാസൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ ജോയൻ്റ് സെക്രട്ടറി K A ജോയ് ഉദ്ഘാടനം നിർവ്വഹിച്ചു. ഏരിയ സെക്രട്ടറി Tvഗണേശൻ വാർഷിക റിപ്പോർട്ടും ഏരിയ ട്രഷറർ സുധഹരിദാസ് വരവ് ചെലവ് കണക്കും അവതരിച്ചിച്ചു തയ്യൽ തൊഴിലാളി ക്ഷേമനിധി പെൻഷൻ സർവ്വീസ് പെൻഷനായി ഉയർത്തണമെന്നും തയ്യൽ തൊഴിലാളികളായ സഹേദരിമാരുടെ പ്രസവാനുകൂല്യം 15000/- രൂപ ഒറ്റതവണയായി കൊടുക്കണമെന്നും, ESI ആനുകൂല്യം വളരെ പെട്ടെന്ന് നടപ്പിലാക്കണമെന്നും ഈ കൺവെൻഷൻ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടു പ്പിൽ വിജയിച്ച AKTA അംഗങ്ങളായ രശ്മി ബാബു ,ശ്രീദേവി അനിൽ, അനിത ബാബു, സിന്ധു വി ബീഷ് എന്നിവരെ ആദരിച്ചു ഈ വർഷം മെമ്പർഷിപ്പിൽ ഒന്നു പോലും കൊഴിയാതെ പ്രവർത്തിച്ച 3 യൂണിറ്റ് സെക്രട്ടറിമാരെ ആദരിച്ചു. തനതായ ഉൽപ്പന്നവിപണിയിൽ കേരളത്തിലെ ഒന്നാം നമ്പർ ആയി തെരഞ്ഞെടുക്കപ്പെട്ട അംബിക വേണുഗോപാലിനെയും ആദരിച്ചു. സുലേഖ സലാം സ്വാഗതവും 0.S. സതീശൻ അനുശോചന പ്രമേയവും, അംബിക വേണുഗോപാൽ നന്ദിയുംപറഞ്ഞു.

See also  🔴LIVE - ആനക്കല്ല് തൃത്താമരശ്ശേരി ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം
Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close