PUDUKAD-NEWS-PUTHUKAD-NEWS

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ കുഞ്ഞിന്റെ കാലിലെ സ്വര്‍ണ്ണകൊലുസ് കവര്‍ന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ കുഞ്ഞിന്റെ കാലിലെ സ്വര്‍ണ്ണകൊലുസ് കവര്‍ന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടി തൈക്കാട്ടില്‍ വിജയനെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് എസ്.എച്ച്.ഒ. ജി.അജയകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച ഉച്ചക്ക് 12.20ന് കൊടിമരത്തിന് സമീപത്തായിരുന്നു മോഷണം നടന്നത്. ഒരുമനയൂര്‍ സ്വദേശി മങ്ങന്തറ ബിഷാജിയുടെ നാല് വയസ്സുള്ള മകള്‍ ഇഷാന്‍വിയുടെ ഇടതുകാലിലെ 6 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണകൊലുസാണ് പ്രതി പൊട്ടിച്ചെടുത്തത്. ഇവരുടെ പരാതി പ്രകാരം ക്ഷേത്രത്തിനകത്ത സിസിടിവി ദൃശ്യം പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.

Spread the love
See also  സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top