loader image

ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാമനായി നാട്ടിക സ്വദേശി വൈഷ്ണവ്.

തൃപ്രയാർ: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷനിൽ ( ജെ.ഇ.ഇ) നാട്ടിക സ്വദേശിയായ ഇ.എൻ.കെ. വൈഷ്ണവിന് സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക്. ആദ്യ ചാൻസിൽ തന്നെ ദേശീയതലത്തിൽ 25 ആം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും നേടാൻ കഴിഞ്ഞതിൽ വലിയ സന്തോഷമെന്ന്‌ വൈഷ്ണവ് പറഞ്ഞു.
13 ലക്ഷം പേരാണ് ജെ. ഇ.ഇ മെയിൻസ് എഴുതിയത്. കിൻഡർ ഗാർട്ടൻ മുതൽ ഒമ്പതാം ക്ലാസ്‌ വരെ മസ്കറ്റിലും ഒമ്പത് ‌മുതൽ 10 വരെ ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവനിലും പ്ലസ് വൺ, പ്ലസ്‌ ടു തൃശൂർ ദേവ മാത സി.എം.ഐ പബ്ലിക് സ് കൂളിലുമായിരുന്നു പഠനം.
നാട്ടിക സെന്ററിന് വടക്കുഭാഗത്ത് ഇ.എൻ.കെ.കൃതിഷ്-സന്ധ്യ ദമ്പതികളുടെ മകനാണ്.  ന്യുറോ സംബന്ധമായ പ്രശ്നങ്ങളുള്ള കുട്ടികളുടെ ചികിത്സയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന അതിഥി ഗ്രൂപ്പിന്റെ സി. ഇ. ഓ ആണ് കൃതിക്ക്. സഹോദരൻ കാർത്തിക്ക് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

Spread the love
See also  കഴക്കൂടത്ത് നടൻ പ്രേംകുമാർ യുഡിഎഫ് സ്ഥാനാർത്ഥി ആയേക്കും

Leave a Comment

Your email address will not be published. Required fields are marked *

New Report

Close