PUDUKAD-NEWS-PUTHUKAD-NEWS

ഒല്ലൂർ മണ്ഡലത്തിലെ 29 വായനശാലകൾക്ക് പുസ്തകങ്ങൾ നൽകി മന്ത്രി കെ. രാജൻ

റവന്യൂ – ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ്റെ നിയോജക മണ്ഡലം പ്രത്യേക വികസന ഫണ്ട് മുഖേന വായനശാലകൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു. ലൈബ്രറി കൗൺസിൽ അഫിലിയേറ്റഡായ ഒല്ലൂർ മണ്ഡലത്തിലെ 29 വായനശാലകൾക്കാണ് മന്ത്രി പുസ്തകങ്ങൾ വിതരണം ചെയ്തത്.

വെട്ടുകാട് എൻഎസ്എസ് കരയോഗ മന്ദിരത്തിൽ നടന്ന ചടങ്ങിൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സേതുമാധവൻ അധ്യക്ഷത വഹിച്ചു. ഒലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീവിദ്യ രാജേഷ് മുഖ്യതിഥിയായി.നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോബി ജോസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എസ് അഖിൽ, പുത്തൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയങ്ക സതീഷ് തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധിയായ ടി.എസ് മുരളീധരൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ലില്ലി ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഉണ്ണികൃഷ്ണൻ സ്വാഗതവും വെട്ടുകാട് ജനോദയ കലാസമിതി വായനശാല പ്രസിഡൻ്റ് കെ.എൻ ശിവൻ നന്ദിയും പറഞ്ഞു

Spread the love
See also  കടലാശേരിയിൽ മുത്തശ്ശിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി സ്വർണ്ണം കവർന്ന കേസ്: കൊച്ചുമകന് ജീവപര്യന്തം തടവും പിഴയും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top