കാട്ടൂർ : 2026 ഫെബ്രുവരി 8 ന് രാത്രി 09.30 മണിയോടെ പൂമംഗലം ഐക്കരക്കുന്ന് സ്വദേശി കോണവക്കാട്ടിൽ വേണുഗോപാലൻ (70) എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വേണുഗോപാലനെയും മകൻ വിനോഷിനെയും മകൾ വിബിതയെയും മരുമകൻ നെൽസനെയും പ്രതികൾ കൈകൾ കൊണ്ടും കത്തി കൊണ്ടും ആക്രമിച്ച സംംവത്തിനാണ് വേലൂക്കര വില്ലേജ് കൊറ്റനെല്ലൂർ ദേശം ആലങ്ങാടൻ വീട്ടിൽ അരുൺ (28) എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
പ്രതികളുടെ സുഹൃത്തുമായി വിനോഷിനുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താലാണ് ആക്രമണം. വിനോഷ് വീട്ടിൽ ടി വി കണ്ടിരിക്കവെ ഫോൺ വന്ന് പുറത്തിറങ്ങിയ സമയം പ്രതികൾ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് പുറത്തിറങ്ങിയ വേണുഗോപാലൻ വിനോഷിനെ വീടിന്റെ സിറ്റൗട്ടിലേക്ക് വലിച്ച് കയറ്റിയ സമയം
പ്രതികൾ വീടിന്റെ സിറ്റൗട്ടിലേക്ക് അതിക്രമിച്ച് കയറി ഇരുവരെയും ആക്രമിക്കുകയും തടയാൻ വന്ന വിബിതയെയും നെൽസനെയും ആക്രമിക്കുകയും ചെയ്തു.
ആക്രമണത്തിനിടെ വിനോഷിനെ കുത്താൻ ശ്രമിച്ചപ്പോൾ തടഞ്ഞതിൽ വെച്ച് കത്തി കൊണ്ടുള്ള കുത്തേറ്റ് വേണുഗോപാലിന്റെ കൈക്ക് പരിക്കേറ്റു.
അരുൺ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് യൂവാവിന്റെ കാറും, കാറിലുണ്ടായിരുന്ന 8400 രൂപ വില വരുന്ന വെളിച്ചെണ്ണയും 20,000 രൂപയും കവർച്ച ചെയ്ത കേസ്സിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്സിലും, കുറ്റകൃത്യം ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായി മുൻകരുതൽ അറസ്റ്റ് ചെയ്ത കേസിലും അടക്കം മൂന്ന് ക്രിമിനൽക്കേസിലെ പ്രതിയാണ്.
കാട്ടൂർ സബ് ഇൻസ്പെക്ടർ സബീഷ് എസ്., ജി.എസ്.ഐ. ബാബു ജോർജ് പി., ജി. എ. എസ്. ഐ. ധനേഷ് സി.ജി., സീനിയർ സിവിൽ പോലീസ് ഓഫീസർ സിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

