loader image

വൈഷ്ണവിന് അഭിനന്ദിച്ച് കോൺഗ്രസ്.

തൃപ്രയാർ : ജെ. ഇ. ഇ മെയിൻ എക്സാമിനേഷനിൽ കേരളത്തിൽ ഒന്നാം റാങ്കും, ദേശീയതലത്തിൽ 25 റാങ്ക് കരസ്ഥമാക്കിയ ഇ എൻ കെ വൈഷ്ണവിന് കോൺഗ്രസ് വാർഡ് കമ്മിറ്റി അഭിനന്ദിച്ചു.
നാട്ടികക്കാരുടെ അഭിമാനവും പുതുതലമുറയുടെ ആത്മവിശ്വാസവും റോൾ മോഡൽലുംമാണ് ഇ എൻ കെ വൈഷ്ണവ് എന്ന് സുനിൽ ലാലൂർ പറഞ്ഞു. വൈഷ്ണവിന്റെ ഉന്നത വിജയത്തിനും ഭാവിക്കുമായി ഈ നാടുമുഴുവൻ കൂടെയുണ്ടെന്ന് സുനിൽ ലാലൂർ കൂട്ടിച്ചേർത്തു. അഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റി നടത്തിയ വൈഷ്ണവിന് അഭിനന്ദിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുനിൽ ലാലൂർ.
അഞ്ചാം വാർഡ് മെമ്പർ പ്രസാദ് അധ്യക്ഷത വഹിച്ചു, ഡിസിസി ജനറൽ സെക്രട്ടറിമാരായ അനിൽ പുളിക്കൽ,വി ആർ വിജയൻ, മണ്ഡലം പ്രസിഡണ്ട് പി എം സിദ്ദിഖ്, ബ്ലോക്ക് ജനറൽ സെക്രട്ടറി പിസി മണികണ്ഠൻ, Mv വിമ്മൽ കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സീന ഉണ്ണികൃഷ്ണൻ, സിന്ധു സിദ്ധപ്രസാദ്, നിഷ ഉണ്ണികൃഷ്ണൻ, കെ എസ് ദിവാകരൻ, തുടങ്ങിയവർ സംബന്ധിച്ചു

Spread the love
See also  എൽ ഡി എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close