loader image

ഇ.ബി. ഫൈസൽ അനുസ്മരണ സമ്മേളനം നടന്നു

കമ്മ്യൂണിസ്റ്റ് മൂല്യ ബോധത്തോടൊപ്പം മാനവികതയും,മൈത്രിയും സഹജീവികളോടുള്ള കരുതലും എന്നും ഫൈസൽ തന്റെ ജീവിതത്തിൽ കാത്തുസൂക്ഷിച്ചിരുന്നുവെന്ന് ആലങ്കോട് ലീലാകൃഷ്ണൻ. കൊടുങ്ങല്ലൂരിലെ സാമൂഹ്യ സാംസ്കാരികരംഗത്തു നിറഞ്ഞു നിന്നിരുന്ന ഇ.ബി.ഫൈസലിന്റെ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി പുരസ്കാര ദാന സമ്മേളനത്തിൽ പ്രഥമ ഇ ബി ഫൈസൽ പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണൻ പ്രശസ്ത കഥാകൃത്ത്  വത്സലൻ വാ തുശ്ശേരിക്ക് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .സി സി വി പിൻ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ പ്രശസ്തി പത്ര സമർപ്പണം നടത്തി.ഇ എം സതീശൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.ഇ ടിടൈസൻ മാസ്റ്റർ എം എൽ എ,നഗരസഭ ചെയർ പേഴ്സൻ ഹണി പീതാംബരൻ , വൈസ് ചെയർമാൻ സുമിത നിസാ ഫ് , സി പി രമേശൻ ,ഷൈബി ജോസഫ് , കെ ആർ മഞ്ജുള പ്രിയ സാവൻ ,കെ എസ്കൈ സാബ്,ബക്കർ മേത്തല , യു ടി പ്രേം നാഥ് , കെ എൻ രാമൻ, പി എ ജോൺസൻ , സുധീർ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള സാഹിത്യ മത്സരത്തിൽ വിജയിച്ച കെ.കെ.ടി എം സ്കൂളിന് സമ്മാനം നൽകി.

See also  കടലാമ സംരക്ഷണ സമിതി സംരക്ഷിച്ചിരുന്ന ആദ്യ കടലാമക്കൂട് വിരിഞ്ഞു
Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close