PUDUKAD-NEWS-PUTHUKAD-NEWS

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്‌ക്കാരം വൈക്കം രാമചന്ദ്രന്.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്‌ക്കാരത്തിന് വൈക്കം രാമചന്ദ്രനെ തെരഞ്ഞെടുത്തു. അമ്പതിനായിരത്തി ഒന്നു രൂപയും ശ്രീഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
പൂന്താന ദിനമായ ഫെബ്രുവരി 22 ന് രാവിലെ 10.30 ന് പൂന്താനം ആഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ പുരസ്‌കാരം സമ്മാനിക്കും. 2023ലെ പുരസ്‌കാരം പ്രൊഫ.വി മധുസൂദനന്‍ നായര്‍ക്കും ഇതേ വേദിയില്‍ സമ്മാനിക്കും. കോടതി ഇടപെടലിനെ തുടര്‍ന്ന് നല്‍കാന്‍ കഴിയാതിരുന്ന പുരസ്‌കാരമാണ് ഇപ്പോള്‍ നല്‍കുന്നത്.

Spread the love
See also  നഫ്രീത് ഗുലാമിനെ അനുമോദിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top