loader image

കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : രണ്ടു പേർക്ക് പരിക്കേറ്റു.

ചാവക്കാട് : കോട്ടപ്പടി സെന്ററിനടുത്ത് കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കാറിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും എതിർ ദിശയിൽ വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലോറിയുടെ പുറകിലെ വീലുകൾ നാലും ഊരി പോന്നു. കാറിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12:30 നായിരുന്നു അപകടം. അപകടത്തില്‍ നിയന്ത്രണം വിട്ട ലോറി ഇടിച്ച് സമീപത്തെ വീട്ടുമതിലിലും ഇലക്ട്രിക് പോസ്റ്റും തകര്‍ന്നിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കെ എസ് ഇ ബി അധികൃതരും സ്ഥലത്തെത്തിയിരുന്നു.

Spread the love
See also  നടീല്‍ വസ്തുക്കളുടെ വിതരണം നടത്തി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close