loader image

പത്രവിതരണക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ഒരു പ്രതി കൂടി പിടിയിൽ.

മാള : മേലഡൂർ ജംഗ്ഷനിൽ വെച്ച് മേലഡൂർ സ്വദേശിയെ മാരകായുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയായ ആലത്തൂർ മേലഡൂർ സ്വദേശി മാണിക്കത്തുപറമ്പിൽ വീട്ടിൽ ബെൻസി (52) എന്നവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഈ കേസ്സിലെ ഒന്നാം പ്രതിയായ കുരുവിലശ്ശേരി വില്ലേജ് വലിയപറമ്പ് സ്വദേശി പനവടലി വീട്ടിൽ തപസ് വേലു (37) എന്നയാളെ മുമ്പ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 24-ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മേലഡൂർ സ്വദേശി പ്ലാശ്ശേരി വീട്ടിൽ വർഗ്ഗീസിനെയാണ് ഒന്നാം പ്രതി വാൾ പോലുള്ള മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്.
സംഭവത്തെത്തുടർന്ന് വർഗ്ഗീസിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മാള പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നത്. എന്നാൽ അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ പ്രതികളെക്കുറിച്ച് യാതൊരുവിധ സൂചനകളും ലഭ്യമായിരുന്നില്ല. ഈ വെല്ലുവിളി ഏറ്റെടുത്ത് പ്രതിയെ എത്രയും വേഗം നിയമത്തിന് മുന്നിലെത്തിക്കുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിചച്ചിരുന്നു.
തുടർന്ന് അന്വേഷണ സംഘം വിവിധ ടീമുകളായി തിരിഞ്ഞ് നടത്തിയ പരിശോധനകളിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും വിശകലനം ചെയ്തുകൊണ്ട് രാപ്പകലില്ലാതെ നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തൃശ്ശൂർ റൂറൽ പോലീസ് വലയിലാക്കിയത്.
മാള പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സജിൻ ശശി, എസ് ഐ അനിൽകുമാർ, ജി എ എസ് ഐ മാരായ നജീബ്, ഷാജിത, ജി എസ് സി പി ഒ മാരായ ജിബിൻ കെ കെ, വിനോദ് കെ എഫ്, സി പി ഒ രേഷ്മ രവി കെ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  കൊടുങ്ങല്ലൂരിൽ നൂറിലധികം മദ്യ കുപ്പികളുമായി യുവാവ് എക്‌സൈസ് പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close