loader image

കൈപ്പമംഗലം സ്വദേശിയെ കാപ്പ ചുമത്തി ആറ് മാസക്കാലത്തേക്ക് ജയിലിലാക്കി.

കൈപ്പമംഗലം : സ്റ്റേഷൻ റൗഡിയും നിരവധി ക്രിമിനൽക്കേസിലെ കേസിലെ പ്രതിയുമായ കൈപ്പമംഗലം ബോർഡ് സ്വദേശി പളളിപറമ്പിൽ വീട്ടിൽ ഷാബിത്ത് (29)എന്നയാളെ കാപ്പ ചുമത്തി ആറ് മാസക്കാലത്തേക്ക് ജയിലിലാക്കി.
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാർ IPS നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
ഷാബിത്ത് മതിലകം, കൈപമംഗലം, വലപ്പാട് പോലീസ് സ്റ്റേഷനുകളിലായി ഒരു കവർച്ചക്കേസിലും, നാല് അടിപിടി കേസിലും മയക്കുമരുന്ന് ഉപയോഗിച്ച ഒരു കേസിലും അടക്കം ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ക്രമിനൽക്കേസുകളിലെ പ്രതിയാണ്.
കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും, കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് ഐ ഋഷിപ്രസാദ് ടി വി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽകുമാർ, ഡെൻസ്മോൻ, വിപിൻദാസ് എന്നിവർ പ്രധാന പങ്ക് വഹിച്ചു.
“ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്

Spread the love
See also  കരുവന്നൂർ ബാങ്ക് തെരഞ്ഞെടുപ്പ് : എൻ ഡി എ വാഹന പ്രചരണ ജാഥ നടത്തി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close