loader image

കാട്ടുപന്നി റോഡിന് കുറുകെ ചാടി; നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മരക്കുറ്റിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂർ: വടക്കാഞ്ചേരിയിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്നുണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ആറ്റൂർ ഭഗവതിക്കുണ്ടിൽ സാരജ്(25) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലർച്ചെ വാഴക്കോട് സംസ്ഥാന പാതയിലായിരുന്നു അപകടം. പട്ടാമ്പിയിൽ താമസിക്കുന്ന സുഹൃത്തിനെ തിരികെ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെ കാട്ടുപന്നി റോഡിന് കുറുകെ ചാടുകയായിരുന്നു. പിന്നാലെ നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിന് സമീപത്തെ മരക്കുറ്റിയിൽ ഇടിക്കുകയായിരുന്നു.

Spread the love
See also  നൂറിലധികം മദ്യ കുപ്പികളുമായി യുവാവ് എക്സൈസ് പിടിയിൽ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close