loader image

പെരിഞ്ഞനത്ത് യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ കാസർഗോഡ് നിന്നും പിടിയിലായി.

കയ്പമംഗലം: പെരിഞ്ഞനത്ത് യുവാവിനെ വീട്ടിൽ കയറി മാരകായുധങ്ങളുപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ മൂന്ന് സ്റ്റേഷൻ റൗഡികളെ പോലീസ് കാസർഗോഡ് കുമ്പളയിൽനിന്ന് പിടികൂടി.
കൂരിക്കുഴി അശേരി കയറ്റം പണികവീട്ടിൽ ഡുഡു എന്നു വിളിക്കുന്ന ഇജാസ് (27), കരുവന്നൂർ നെടുമ്പുരക്കൽ വീട്ടിൽ നിയാസ് (31), പൊറത്തിശ്ശേരി പുരയാറ്റുപറമ്പിൽ വീട്ടിൽ ഗോകുൽ കൃഷ്ണ (27) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്കു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
ടെറസിന് മുകളിൽ ഒളിവാസം; വലവിരിച്ച് പോലീസ്. കഴിഞ്ഞ ഫെബ്രുവരി 17-ന് രാത്രി ഒമ്പതോടെയാണ് പെരിഞ്ഞനം സ്വദേശി അനീസിനെ (23) പ്രതികൾ വീട്ടിൽക്കയറി ആക്രമിച്ചത്. സാമ്പത്തിക തർക്കത്തെത്തുടർന്ന് ഇരുമ്പുവടികളും മരത്തടികളുമായി എത്തിയ സംഘം അനീസിന്റെ തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച സുഹൃത്ത് കൃഷ്ണതേജസിനെയും (22) സംഘം മർദിച്ചു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇവർ പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് കാസർഗോഡേക്ക് കടന്നത്. കുമ്പളയിലെ ഒരു വീടിന്റെ ടെറസിന് മുകളിൽ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതികളെ സാഹസികമായാണ് പോലീസ് സംഘം കീഴ്പ്പെടുത്തിയത്.
പിടിയിലായത് ക്രിമിനൽ സംഘത്തലവൻമാർ. അറസ്റ്റിലായ ഇജാസ് മണ്ണുത്തിയിലെ വധശ്രമക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയും കാപ്പ നിയമപ്രകാരം നടപടി നേരിടേണ്ടയാളുമാണ്. ഇത് കൂടാതെ മതിലകം, കൈപമംഗലം, വടക്കേക്കാട്,വലപ്പാട് മണ്ണുത്തി പോലീസ് സ്റ്റേഷനുകളിലായി ആറ് വധശ്രമകേസുംഒരു റോബറി കേസും ഒരു മോഷണ കേസുംമൂന്ന് അടിപിടി കേസും അടക്കം 18 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
നിയാസ് ഇരിങ്ങാലക്കുട, ചേർപ്പ് പോലീസ് സ്റ്റേഷനുകളിലായി മൂന്ന് വധശ്രമ കേസും മയക്കുമരുന്ന ഉപയോഗിച്ച രണ്ട് കേസും അടക്കം ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ് കൂടാതെ കാപ്പ പ്രകാരം നാടുകടത്തപ്പെട്ട പ്രതിയുമാണ്.
ഗോകുൽ കൃഷ്ണ ഇരിങ്ങാലക്കുട , ചേർപ്പ് പോലീസ് സ്റ്റേഷനുകളിലായി രണ്ട് വധശ്രമകേസും മയക്കു മരുന്ന് ഉപയോഗിച്ച ഒരു കേസും അടക്കം നാല് ക്രിമിനൽ കേസിലെ പ്രതിയാണ്.
ഈ കേസിൽ കരുവന്നൂർ പൊറത്തിശ്ശേരി സ്വദേശികളായ നെടുംപുരക്കൽ വീട്ടിൽ ഷമീർ (40), മുരിങ്ങത്ത് വീട്ടിൽ സുധിൻ (29) എന്നിവരെ നേരത്തെ പിടികൂടി റിമാന്റ് ചെയ്തിരുന്നു.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐപിഎസിൻ്റെ നേതൃത്വത്തിൽ ജില്ലാ ഡാൻസാഫ് അംഗങ്ങളായ ജിഎസ്ഐ പ്രദീപ് സി ആർ, ജി എ എസ് ഐ ലിജു ഇയ്യാനി, ജിഎസ്‌സിപിഒ ബിജു സികെ, സിപിഒ സുർജിത്ത് സാഗർ, കൈപമംഗലം പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽകുമാർ, ഡെൻസ് മോൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  21-02-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

New Report

Close