സംസ്ഥാനത്ത് ഇന്നും വേനൽ മഴ തുടരാൻ സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലയോരമേഖലകളിൽ ഇടിമിന്നലോട് കൂടിയ കൂടുതൽ മഴ ലഭിക്കാൻ സാധ്യത. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി.

