loader image

കരുവന്നൂർ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് ഫുൾ പാനൽ വിജയം.

കരുവന്നൂർ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് ഫുൾ പാനൽ വിജയം. പത്ത് വർഷത്തിന് ശേഷം ബാങ്കിൻ്റെ ഭരണ സമിതിയ്ക്കായുള്ള തിരഞ്ഞെടുപ്പിൽ 3039 വോട്ടുകൾ ആണ് പോൾ ചെയ്തത്. 1800 ഓളം ഫുൾ പാനൽ വോട്ടുകൾ നേടിയാണ് ഇടത്പക്ഷം വിജയം നേടിയത്.11 സീറ്റുകളിലാണ് മത്സരം നടക്കുന്നത്. 13 സീറ്റിൽ രണ്ടു സീറ്റിൽ സി.പി.എം. എതിരില്ലാതെ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിച്ചതോടെ മത്സരരംഗത്ത് സി.പി.എമ്മും ബി.ജെ.പി.യും മാത്രമാണ് ഉണ്ടായിരുന്നത്. മാടായിക്കോണം ടി.കെ. ചാത്തൻ മാസ്റ്റർ മെമ്മോറിയൽ സ്കൂളിൽ രാവിലെ ഒൻപതു മുതൽ വൈകീട്ട് മൂന്നുവരെയായിരുന്നു വോട്ടെടുപ്പ്. പത്തുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ബാങ്കിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കാലങ്ങളായി സി.പി.എം ഭരിച്ചിരുന്ന ബാങ്ക് 2020 മുതൽ അഡ്‌മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്. ക്രമക്കേടും തട്ടിപ്പും കണ്ടെത്തി ബാങ്ക് സെക്രട്ടറി പരാതി നൽകി പോലീസ് കേസെടുത്തതോടെ ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു. മൊത്തമുള്ള 15,000 അംഗങ്ങളിൽ ബഹുഭൂരിപക്ഷവും സി.പി.എം. അനുഭാവികളാണ്, 2016-ൽ നടന്ന അവസാന തിരഞ്ഞെടുപ്പിൽ 6,000 പേരാണ് വോട്ടുചെയ്തത്.

Spread the love
See also  22-02-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

New Report

Close