ചാഴൂർ : വ്യാപാരി കുഴഞ്ഞു വീണ് മരിച്ചു. ചാഴൂർ ജുമാ മസ്‌ജിദിന് സമീപം കരിപ്പാംകുളം അബ്ദുൾ ഖാദർ മകൻ ജമാലുദ്ധീൻ (52) ആണ് മരിച്ചത്. ഞായറാഴ്‌ച വൈകീട്ട് വീട്ടിൽ കുഴഞ്ഞു വീണ ഇയാളെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ഷജില. മക്കൾ: അജ്‌മൽ, അൻസിൽ, ഫാത്തിമ അസിൻ. പെരിങ്ങോട്ടുകര മൂന്നും കൂടിയ സെന്ററിൽ സ്നാക്‌സ് വിൽപ്പന സ്ഥാപനം നടത്തി വരികയായിരുന്നു. ഖബറടക്കം ഇന്ന് (തിങ്കൾ) രാവിലെ 9 ന് പെരിങ്ങോട്ടുകര യാറത്തിങ്കൽ ജുമാ മസ്‌ജിദിൽ.

