PUDUKAD-NEWS-PUTHUKAD-NEWS

സുരേഷ് ഗോപിക്ക് വോട്ട് ഗുരുവായൂരിൽ : കുമ്പിടിയെന്ന് വിളിച്ച് അനിൽ അക്കരയുടെ പരിഹാസം.

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഗുരുവായൂരിൽ. ദേവസ്വംബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് വോട്ട്. അച്യുതം ഫ്ലാറ്റാണ് വിലാസമായി നൽകിയത്. സുരേഷ് ഗോപിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റ്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലുമായിരുന്നു സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ട്രോളി അനിൽ അക്കര. കുമ്പിടിയെന്ന് വിളിച്ച് പരിഹാസം.

ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരമാണ്, കുമ്പടിക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ

വോട്ട് ഗുരുവായൂരിൽ, രണ്ട് മാസം മുമ്പാണ് ഇദ്ദേഹം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്തത്.  ഒരുവർഷം മുമ്പാണ് ഇദ്ദേഹം തൃശ്ശൂരിൽ ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ കുടുംബസമേതമല്ല ഒറ്റക്കാണ്.
സമ്മതിക്കണം ഇദ്ദേഹത്തിനെ.ഈ രീതിയിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്.

Spread the love
See also  മുത്തശ്ശിയെ കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ കൊച്ചുമകന് ജീവപര്യന്തം തടവും, പിഴയും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top