loader image

മതിലകത്ത് 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ.

മതിലകം : നിയമപരമായി കൈവശം വെക്കാവുന്നതിലും അധികം വിദേശമദ്യം സൂക്ഷിച്ച കേസിൽ എറിയാട് വൈദ്യർ ജംഗ്ഷൻ സ്വദേശി ചെമ്മണ്ടപ്പറമ്പിൽ വീട്ടിൽ ബൈജു (39) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
23-02-2026 തിയ്യതി രാവിലെ 11.00 മണിയോടെ പൊക്ലായ് ബിവറേജ് ഷോപ്പിന്റെ കോമ്പൗണ്ടിനുള്ളിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബൈജുവിനെ പരിശോധിച്ചപ്പോഴാണ്, ഇയാളിൽ നിന്നും 500 മില്ലി ലിറ്ററിന്റെ 30 കുപ്പി (15 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തത്.
25 കുപ്പി ഹണിബീ ബ്രാൻഡി, ഒരു കുപ്പി ബാഗ്‌പൈപ്പർ വിസ്കി, നാല് കുപ്പി ആർ.ഡി.എസ് പ്രീമിയം ബ്രാൻഡി എന്നിവയാണ് പിടിച്ചെടുത്തത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് മതിലകം പോലീസ് സ്റ്റേഷനിലെത്തിച്ച് അബ്കാരി നിയമപ്രകാരം കേസ്സെടുത്തു.
ബൈജു മുൻപും സമാനമായ രീതിയിൽ മദ്യവിൽപന നടത്തിയ കേസിൽ പ്രതിയാണ്. 2024 ഫെബ്രുവരി 17-ന് രാത്രി എറിയാട് ഭാഗത്ത് വെച്ച് 9.750 ലിറ്റർ വിദേശമദ്യവുമായി കൊടുങ്ങല്ലൂർ പോലീസ് ഇയാളെ പിടികൂടിയിരുന്നു.
മതിലകം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വിമോദ്, കൊടുങ്ങല്ലൂർ കൺട്രോൾ റൂം എസ് ഐ ശ്രീനിവാസൻ, സി പി ഒ ഗിരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  കൊടുങ്ങല്ലൂരിൽ  ഹിന്ദു ഏകത മഹാ സമ്മേളനം നടന്നു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close