loader image

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 54.44 ലക്ഷം തട്ടിയെടുത്ത കേസ്സിലെ പ്രതിയെ ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം ബാഗ്ലൂർ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.

വലപ്പാട് : 27-04-2024 തീയ്യതി മുതൽ 16-06-2024 തീയ്യതി വരെയുള്ള കാലയളവിൽ Yotemo Crypto Future Trading Exchange എന്ന സ്ഥാപനത്തിൽ ഓൺലൈൻ മുഖാന്തിരം ട്രേഡിംഗ് നടത്തുന്നതിനായി വലപ്പാട് സ്വദേശിയിൽ നിന്നും 54.44 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി അയച്ച് വാങ്ങി ലാഭവിഹതമോ നിക്ഷേപിച്ച തുകയോ തിരികെ നൽകാതെ തട്ടിപ്പ് നടത്തിയ കേസ്സിലാണ് കാസർഗോഡ് സ്വദേശി പോയിക്കര വീട്ടിൽ ജംഷാദ് (41) എന്നയാളെ ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം ബാഗ്ളൂർ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത പണത്തിൽ നിന്നും ആറ് ലക്ഷത്തി തൊണ്ണൂറായിരം രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി ഈ തുക ചെക്ക് മുഖാന്തിരം പിൻവലിച്ച് പ്രധാന പ്രതികൾക്ക് നൽകി കമ്മീഷൻ കൈപറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് ജംഷാദിനെ അറസ്റ്റ് ചെയ്തത്.
ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ലുക്കൗട്ട് സർക്കുലർ (LOC) പുറപ്പെടുവിച്ചിരുന്നു. ഇയാൾ ബാങ്കോക്കിലേക്ക് കടക്കുന്നതിനായി ബാഗ്ലൂർ എയർപോർട്ടി ചെന്നപ്പോൾ ലുക്കൗട്ട് സർക്കുലർ പ്രകാരം എമിഗ്രേഷൻ ഉദ്ദ്യോഗസ്ഥർ തടഞ്ഞ് വെച്ച് വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ ബാഗ്ലൂരിലേക്ക് അയച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് പ്രതിയെ വലപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിമോദ് പി എം, വലപ്പാട് പോലീസ് സ്റ്റേഷൻ എസ് ഐ മാരായ എബിൻ സി എൻ, ഹരി ജി എ എസ് ഐ മാരായ ഭരതനുണ്ണി, ചഞ്ചൽ, ജി എസ് സി പി ഒ റഷീദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Leave a Comment

Your email address will not be published. Required fields are marked *

New Report

Close